കോട്ടയം ജില്ല

Kerala State ( കോട്ടയം )
കോട്ടയം

സമുദ്ര തീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ലയാണ് കോട്ടയം.

1949 ജൂലായ് ഒന്നിന് രൂപവൽക്കരിച്ചു.

മീനച്ചിലാർ ആണ് പ്രധാന നദി. മൂവാറ്റുപുഴയും മണിമലയാറും ജില്ലയിലൂടെ ഒഴുകുന്നു.

കുമരകം പ്രധാന വിനോദസഞ്ചാരകേന്ദ്രം.

വൈക്കം ക്ഷേത്രം, എരുമേലി, പനച്ചിക്കാട് ,സരസ്വതി ക്ഷേത്രം, ചങ്ങനാശ്ശേരി പഴയ പള്ളി ,കോട്ടയം വലിയപള്ളി, മണർകാട് പള്ളി ,ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.

കേരളത്തിലെ ആദ്യ കോളേജ് സി എം എസ് കോളേജ് കോട്ടയം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള മലയാള പത്രം ദീപിക.

കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ട്രാവൻകൂർ സിമന്റ്സ് (നാട്ടകം)

വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി  മൂവാറ്റുപുഴയുടെ തീരത്താണ്

കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്‍റെ  ആസ്ഥാനം കോട്ടയം

വൈക്കം സത്യാഗ്രഹസമയത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥയ്ക്ക് നേതൃത്വം നല്‍കിയത്  മന്നത്ത് പത്മനാഭൻ ആയിരുന്നു.

കേരളത്തിലെ ആദ്യത്തെ അച്ചടിശാലയാണ് കോട്ടയത്തെ സി എം എസ് പ്രസ് 1821- ബെഞ്ചമിൻ ബെയിലി സ്ഥാപിച്ചു .

അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരമാണ് വൈക്കം സത്യാഗ്രഹം (1924-25)

കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് കോട്ടയം-കുമളി

കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ സ്ഥാപിച്ചത് (1888)