അറിയാം...പഞ്ചായത്തീരാജ്

LDC ഫൈനൽ പരീക്ഷ സിലബസിൽ ഭരണഘടന എന്ന ഭാഗത്ത് പ്രത്രേകം നൽകിയ വിഷയമാണല്ലോ പഞ്ചായത്തീരാജ് ... അടുത്തറിയാം പഞ്ചായത്തീരാജ്

🎯 ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനങ്ങളുടെ പിതാവ് ആര്?

ബൽവന്ത് റായ് മേത്ത

🎯 ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് വൈസ്രോയി?

റിപ്പൺ പ്രഭു

🎯'പഞ്ചായത്തീരാജ്' എന്ന വാക്കിൻ്റെ ഉപജ്ഞാതാവ്?

ജവഹർലാൽ നെഹ്റു

🎯ഗ്രാമ സ്വരാജ് എന്ന വാക്കിൻ്റെ ഉപജ്ഞാതാവ്?

ഗാന്ധിജി

🎯ജനകീയ ആസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ.റോയ്

🎯ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം?

രാജാസ്ഥാനിലെ നാഗൂരിൽ

🎯ദക്ഷിണേന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നിലവിൽ വന്ന സംസ്ഥാനം?

ആന്ധ്രപ്രദേശ്

🎯തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റ്?

സ്റ്റേറ്റ് ലിസ്റ്റ്

🎯ത്രിതല പഞ്ചായത്തീരാജ് സംവിധാനം കൊണ്ടുവന്നത്?

ബൽവന്ത് റായ് മേത്ത

🎯ബൽവന്ത് റായി കമ്മറ്റിയെ നിയമിക്കപ്പെട്ടത്?

1957

🎯ത്രിതല പഞ്ചായത്ത് ഘടനയിൽ ഉൾപ്പെടുന്നത്?

ജില്ലാ പഞ്ചായത്ത്, ബോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്

🎯ത്രിതല പഞ്ചായത്തീരാജ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

മധ്യ പ്രദേശ്

ഏറ്റവും മുകളിൽ ജില്ല പഞ്ചായത്ത്

ഏറ്റവും താഴെ ഗ്രാമപഞ്ചായത്ത്

🎯ദ്വിതല പഞ്ചായത്തീരാജ് മുന്നോട്ട് വെച്ച കമ്മറ്റി ?

അശോക് മേത്ത കമ്മറ്റി

🎯അശോക് മേത്ത കമ്മറ്റിയെ നിയമിക്കപ്പെട്ടത്?

1977

🎯അശോക് മേത്ത കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ച വർഷം?

1978

🎯ദ്വിതല പഞ്ചായത്ത് ഘടന എന്നാൽ എന്ത്?

ജില്ല പഞ്ചായത്ത്, മണ്ഡൽ പഞ്ചായത്ത്.ഇവിടെ നടുവിലത്തെ ബ്ലോക്ക് പഞ്ചായത്ത് ഇല്ല. പഞ്ചായത്തിന് മണ്ഡൽ പഞ്ചായത്ത് എന്നാണ് നിർദേശിച്ചത്

🎯 പഞ്ചായത്തുകളിൽ പട്ടികജാതി-പട്ടികവർഗ സംവരണം വേണം എന്ന് മുന്നോട്ട് വെച്ച കമ്മറ്റി ?

അശോക് മേത്ത കമ്മറ്റി

🎯 അശോക് മേത്ത കമ്മറ്റിയിൽ അംഗമായ മലയാളി?

ഇ.എം.സ്

🎯പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക്  ഭരണഘടന പദവി നൽകണം എന്ന് പറഞ്ഞ കമ്മറ്റി ?

എൽ.എം.സിങ് വി കമ്മറ്റി

🎯ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയത്?

1992 (73ാം ഭേദഗതി)

🎯ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?

1993 ഏപ്രീൽ 24

🎯പഞ്ചായത്ത് ദിനം - ഏപ്രീൽ 24

🎯കേരളത്തിൽ പഞ്ചായത്തീരാജ് നിയമം പാസാക്കിയത് - 1994 ഏപ്രീൽ 23

🎯കേരളത്തിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?

1995 ഒക്ടോബർ 2

🎯പട്ടിക - 11 ൽ എന്താണ്?

പഞ്ചായത്തീരാജ് നിയമങ്ങൾ

🎯പട്ടിക 12 ൽ എന്താണ്?

മുൻസിപാലിറ്റി / നഗരപാലിക നിയമം

🎯പഞ്ചായത്തീരാജ് സംവിധാനത്തിൻ്റെ ഏറ്റവും താഴെ തട്ട്?

ഗ്രാമസഭകൾ

🎯ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

 243 A

🎯ഗ്രാമസഭകൾ വിളിച്ച് കൂട്ടുന്നത് ആരാണ്?

വാർഡ് മെമ്പർ

🎯ഗ്രാമ സഭയുടെ അധ്യക്ഷൻ ?

പഞ്ചായത്ത് പ്രസിഡൻ്റ്

🎯കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വനിത സംവരണം എത്ര?

50 %

🎯നിലവിൽ പഞ്ചായത്തീരാജ് സംവിധാനങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?

നാഗാലാൻ്റ്, മിസോറാം, മേഘലയ