LDC മെയിൻ-91 ഭേദഗതി ഇനി ലളിതം...!
LDC മെയിൻ പരീക്ഷ സിലബസിൽ ഭരണഘടന എന്ന ഭാഗത്ത് പ്രത്യേകം പരാമർശിച്ച ഭേദഗതിയാണ് 91 .എന്താണ് 91 മത് ദേഭഗതി?
1985 ൽ നിലവിൽ വന്ന കൂറുമാറ്റ നിരോധന നിയമത്തെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് 91 മത് ഭേദഗതി നിലവിൽ വന്നത്. 91 മത് ഭേദഗതി നിലവിൽ വന്ന വർഷം 1994 ആണ്... ഈ ഭേദഗതി 2003 ൽ പാർലമെൻ്റിൽ അവതരിപ്പിക്കുകയും അതേ വർഷം തന്നെ പാർലമെൻറ് ആ ഭേദഗതി പാസാക്കുകയും ചെയ്തു.2004 ജനുവരി 1 ആണ് ഈ ഭേദഗതി നിലവിൽ വന്നത് .ആ കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആയിരുന്നു. ആ സമയത്തെ രാഷ്ട്രപതി എ.പി ജെ അബ്ദുൾ കലാം .91 മത് ഭേദഗതി നിയമം അംഗീകരിച്ച പ്രസിഡൻറ് എ.പി.ജെ അബ്ദുൾ കലാം ആണെന്ന് മറക്കരുത്.
91 മത് ഭേദഗതി പ്രകാരം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അതായത് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ലോകസഭയിലെ ആകെ അംഗങ്ങളുടെ എണ്ണത്തിൻ്റെ 15% ൽ കൂടാൻ പാടുള്ളതല്ല... സംസ്ഥാനത്തിലും 15% ൽ കൂടാൻ പാടുള്ളതല്ല..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ