നോബേൽ പുരസ്കാരങ്ങൾ 2021

🎯സമാധാന നോബേൽ
വിജയികൾ:-ദിമിത്രി മുറടോവ് ( റഷ്യ), മരിയ റെസ്സ (ഫിലിപ്പീൻസ് )

മരിയ റെസ്സ
സ്വന്തം നാട്ടിൽ നടന്ന അധികാര ദുർവിനിയോഗങ്ങളും അക്രമണങ്ങളും തൻ്റെ അന്വേഷണാത്മകമായ വാർത്താ സൈറ്റായ റാപ്ലറിലൂടെ തുറന്നു കാട്ടിയ പത്രപ്രവർത്തകയാണ മരിയ റെസ്സ

ദിമിത്രി മുറടോവ്
റഷ്യയിലെ സ്വതന്ത്ര പത്രമായ നൊവായ ഗസെറ്റയുടെ സഹസ്ഥാപകനും പത്രാധിപനുമാണ് മുറടോവ്

🎯വൈദ്യശാസ്ത്ര നോബേൽ

വിജയികൾ:- ഡേവിഡ് ജൂലിയസ്, ആർ ഡെം പെറ്റാ പൗടെയ്ൻ (അമേരിക്കൻ ഗവേഷകർ )

ചൂടും സ്പർശവും മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന സ്വീകരികൾ കണ്ടെത്തിയതിനാണ് ഇവർക്ക് നോബേൽ പുരസ്കാരം ലഭിച്ചത്

🎯സാമ്പത്തിക നോബേൽ

വിജയികൾ:- ജോഷ്വ ആൻഗ്രിസ്റ്റ് (അമേരിക്ക), ഡേവിഡ് കാർഡ് (കാനഡ), ഗ്വീഡോ ഡബ്ല്യു ഇംബെൻസ് ( നെതർലാൻ്റ്)

സാമൂഹിക വിഷയങ്ങൾ പഠിക്കുന്നതിന് മാർഗമാവിഷ്കരിച്ചതിനാണ് ഗവേഷകരായ ജോഷ്വയും ഗ്വീഡോയും പുരസ്കാരം നേടിയത്

മിനിമം കൂലി, കുടിയേറ്റം, വിദ്യഭ്യാസം എന്നിവ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനത്തിനാണ് ഡേവിഡ് കാർഡ് പുരസ്കാരം നേടിയത്

🎯സാഹിത്യ നോബേൽ

വിജയി:- അബ്ദുൾ റസാഖ് ഗുർണ (ടാൻസാനിയ)

അഭയാർത്ഥികളുടെ ജീവിതദുരിതങ്ങളും അരക്ഷിതാവസ്ഥയും ലോകത്തിന് എഴുത്തിലൂടെ കാണിച്ചു കൊടുത്ത എഴുത്തുകാരൻ

🎯ഭൗതികശാസ്ത്ര നോബേൽ

വിജയികൾ:- സ്യുക്കുറോ മനാബെ (അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ), ജോർജിയോ പരീസി (ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ), ക്ലോസ് ഹാസെൽമാൻ (ജർമ്മൻ സമുദ്ര ഗവേഷകൻ)

ആഗോളതാപനത്തിൻ്റെ ആഘാതം പ്രവചിക്കാൻ കാലാവസ്ഥയ്ക്ക് കമ്പ്യൂട്ടർ മാതൃക തയ്യാറാക്കിയതിനാണ് സ്യു ക്കുറോ മനാബെയും ക്ലോസ് ഹാസെൽമാനും പുരസ്കാരം നേടിയത്...

സങ്കീർണവും ക്രമരഹിതവുമായ ഭൗതിക സംവിധാനങ്ങളിൽ മറഞ്ഞിരിക്കുന്ന ക്രമ രൂപങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് ജോർജിയോ പരീസിക്ക് പുരസ്കാരം

🎯രസതന്ത്ര നോബേൽ

വിജയികൾ:- ബെഞ്ചമിൻ ലിസ്റ്റ് (ജർമ്മനി), ഡേവിഡ് മാക്മില്ലൻ (യു.കെ)

തന്മാത്രകളും അതിൻ്റെ പ്രതിബിംബ രൂപവും നിർമിക്കാൻ നവീന മാതൃക സൃഷ്ടിച്ചതിനാണ് രസതന്ത്രനോബേൽ