സമയം കളയല്ലേ...

ചിന്തിച്ചിട്ടുണ്ടോ...നിങ്ങൾ ഒരോ ദിവസവും എത്ര സമയം പാഴാക്കുന്നുവെന്ന്...
"ജോലിയുണ്ട്.. പഠിക്കാൻ സമയം ഇല്ല" പലരും പറയുന്ന ഒരു ക്ലീശെ വാക്കാണ്... പക്ഷേ ഈ  സമയം ഇല്ല എന്നു പറയുന്നവർക്കും  ദിവസവും വാട്ട്സാപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും 4,5 മണിക്കൂർ ചെലവഴിക്കാൻ  സമയം ഉണ്ട്... പഠിക്കാൻ മാത്രം സമയം ഇല്ല.. 

ജോലിക്ക് പോകുന്ന എല്ലാവർക്കും   സമയം കണ്ടെത്താൻ പറ്റും..പക്ഷേ അതിനു വേണ്ടി നിങ്ങൾ തയ്യാറാവണം.. ജോലിക്കിടയിലും ഒരോ മണിക്കൂറിലും 5 മിനുട്ട് പഠനത്തിന് വേണ്ടി  മാറ്റി വെക്കാൻ പറ്റുമെങ്കിൽ, നിങ്ങൾക്ക് 1 മണിക്കൂർ സമയം സേവ് ചെയ്യാൻ പറ്റും... വാട്ട്സാപ്പ് നെ മാറ്റി നിർത്തിയാലും നിങ്ങൾക്ക് കുറേ സമയം ലഭിക്കും... ഇനിയെങ്കിലും യാഥാർത്ഥ്യം നിങ്ങൾ തിരിച്ചറിയുക... നിങ്ങൾ വാട്ട്സാപ്പ് കൊണ്ട് എന്ത് നേടി?
ഒന്നും നേടിയിട്ടില്ല... അത് നിങ്ങൾക്ക് നഷ്ടകണക്കുകൾ മാത്രം ആയിരിക്കും സമ്മാനിച്ചിട്ടുണ്ടാവുക... വാട്ട്സാപ്പും മറ്റു സോഷ്യൽ മീഡിയകളും വെറും പൊടിയാണ്..
നാളെ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തലെ ദിവസം രാത്രി ഷെഡ്യൂൾ ചെയ്യുക... ആ ഷെഡ്യൂളിലൂടെ പഠനം മുന്നോട്ട് കൊണ്ടു പോവുക.. അതിലൂടെ സമയം ഒരു പാട് കിട്ടും... ഷെഡ്യൂൾ.. പിന്നെ ചിന്തയില്ല.. പ്രവൃത്തി മാത്രം..
പലർക്കും  രാവിലെ നേരെത്തെ എഴുന്നേൽക്കാൻ ആഗ്രഹം ഉണ്ട്... പക്ഷേ പറ്റുന്നില്ല എന്ത് കൊണ്ട്?
രാത്രി വൈകി ഉറങ്ങിയാൽ  നിങ്ങൾക്ക് നേരെത്തെ എഴുന്നേൽക്കാൻ പറ്റില്ല... രാത്രി കൃത്യം 10 മണിക്ക് ഉറങ്ങിയാൽ നിങ്ങൾക്ക് നേരെത്തെ എഴുന്നേൽക്കാൻ പറ്റും...
എന്നിട്ടും എഴുന്നേൽക്കാൻ പറ്റാത്തവർ Alarmy app ഉപയോഗിക്കുക... അതിൽ അലാറം Snooze ചെയ്യാൻ പറ്റില്ല... എഴുന്നേറ്റ് Task ചെയ്താൽ മാത്രമേ അലാറം ഓഫാകൂ... രാവിലെ നേരെത്തെ എഴുന്നേറ്റ് 3 മണിക്കൂർ നിങ്ങൾക്ക് പഠിക്കാൻ പറ്റുമെങ്കിൽ രാവിലെ നിങ്ങൾ 6 മണിക്കൂർ പഠിച്ചതിന് തുല്യമാണ്... രാവിലെ എഴുന്നേറ്റാൽ നിങ്ങൾക്ക് അത് മനസ്സിലാവും..
പഠിക്കുമ്പോൾ 25 മിനുട്ട് പഠിക്കുക.. timer വെച്ച് 25 മിനുട്ട് പഠിച്ചു നോക്കൂ... ആ 25 മിനുട്ട് നിങ്ങൾ നന്നായി പഠിക്കും..ശേഷം 5 മിനുട്ട് ഇടവേള.. വീണ്ടും 25 മിനുട്ട് Timer വെച്ച് പഠിക്കുക... ഈ രീതി പിന്തുടർന്നാൽ നിങ്ങൾക്ക് ഒട്ടും ബോറടിക്കാതെ മണിക്കൂറുകൾ പഠിക്കാൻ സാധിക്കും...
സമയം നിങ്ങയുടെതാണ്... അത് അറിവിനായി നിക്ഷേപിക്കൂ... അറിവ് നിങ്ങളെ ജോലിയിൽ എത്തിക്കും...