LGS SR FOR SC/STകട്ടോഫ് നിങ്ങളെ നിരാശപ്പെടുത്തിയോ?

ഇന്ന് PSC പ്രസിദ്ധീകരിച്ചത് രണ്ട് LGS റിസൾട്ടുകൾ.. തിരുവനന്തപുരം ജില്ലയിലെ SR for SC/ST യും ,Sr -for ST യും...കട്ടോഫ് കണ്ട് കണ്ണ് തള്ളിയവരും, നിരാശപ്പെട്ടവരും ആണ് നമ്മളിൽ പലരും... അതായത് കട്ടോഫ് 63 !

SR FOR SC/ST പ്രിലിമിനറി പരീക്ഷയുടെ കട്ടോഫ് എത്രയിരുന്നു ?നമ്മുടെ ജനറൽ LGS പോലെ 16ഉം 18 ഒന്നും അല്ല....പ്രിലിമിനറി പരീക്ഷ കട്ടോഫ് 39.7849 ആയിരുന്നു.... 668 പേർ പ്രിലിംസ് പാസായി...അവരിൽ നിന്നും മെയിൻ പരീക്ഷ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 81 പേർ... കട്ടോഫ് 63.. അതായത് പ്രിലിംസിൽ 39 മാർക്ക് നേടിയ പഠിപ്പിസ്റ്റുകൾ ആണ് മെയിൻ പരീക്ഷ എഴുതിയത്... കട്ടോഫ് ഉയർന്നതിൽ അത്ഭുതപ്പെടാൻ ഇല്ല...

ഇന്ന് പ്രസിദ്ധീകരിച്ച SR-FOR ST പരീക്ഷയുടെ കട്ടോഫ് 30. 67. അതിൻ്റെ പ്രിലിമിനറി പരീക്ഷ കട്ടോഫ് എത്രയായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? 14.5314
അതായത് 363 പേർ പ്രിലിംസ് പാസായി.. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടത് 79 പേർ... ചുരുക്കി പറഞ്ഞാൽ 363 പേർ പ്രിലിംസ്
എഴുതിയിട്ട് അതിൽ നിന്നും 79 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കട്ടോ ഫ് 30. 67 ആയി താഴ്ത്തേണ്ടി വന്നു പി എസ് സി ക്ക്...