പുതിയ പ്രിലിമിനറി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം?

പുതിയ 10th ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം...?
അവസരങ്ങളുടെ വാതിൽ നിങ്ങൾക്ക് മുമ്പിൽ യൂട്യൂബ് ആയും, പുസ്തകമായും, മറ്റു ആപ്പുകളായും  നിറഞ്ഞിരിക്കുകയാണ്... അവിടെ സെലക്ടീവ് ആകുന്നവർ മാത്രമേ വിജയിക്കൂ... എവിടെ നോക്കിയാലും നെല്ലിനേക്കാൾ കൂടുതൽ പതിര് ആണ്... നെല്ല് തിരിച്ചറിയുക... അത് മാത്രമാണ് വിജയത്തിലേക്കുള്ള മാർഗം.. അത് എങ്ങനെ തിരിച്ചറിയും...?
PSC കഴിഞ്ഞ വർഷം നടത്തിയ 5 ഘട്ടങ്ങളിലെയും പ്രിലിമിനറി പരീക്ഷ ചോദ്യപേപ്പർ ചെയ്തു നോക്കുക... അതിൽ മാത്രമാണ് PSC യുടെ പൾസ്.. ചോദ്യപേപ്പറിലൂടെ സിലബസിലേക്കും, സിലബസിലൂടെ ടെസ്റ്റ് ബുക്കിലേക്കും പുസ്തകങ്ങളിലേക്കും ഇറങ്ങുക...
യൂട്യൂബ് നോട്ടിഫിക്കേഷൻ നിങ്ങളുടെ സിലബസ് അല്ല എന്നയാഥാർത്ഥ്യം തിരിച്ചറിയുക.. ഒരു അധ്യാപകനും പരീക്ഷയ്ക്ക് മുന്നെ  സിലബസ് 100 % പഠിപ്പിച്ച് തീർക്കാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്... അതു കൊണ്ട് സ്വന്തം പഠന രീതിയിലൂടെ മാത്രം മുന്നോട്ട് പോവുക...
മുറി വൈദ്യർ ആളെ കൊല്ലും... അത് കൊണ്ട് യൂട്യൂബിൽ സിലബസ് എക്സ്പേർട്ടുകളുടെ ക്ലാസ് മാത്രം കാണുക... യൂട്യൂബിൽ 95 % മുകളിൽ  ക്ലാസുകൾ എല്ലാം PYQ തട്ടിക്കൂട്ട് ക്ലാസുകൾ ആണ്... അത് അവർക്ക് വ്യൂ കൂടും എന്നതല്ലാതെ നിങ്ങൾക്ക് ഒരു ഗുണവും പരീക്ഷയ്ക്ക് നൽകില്ല... അതു കൊണ്ട് യൂട്യൂബ് Experts അധ്യാപകരുടെ ടോപ്പിക്ക് വെയ്സ് ക്ലാസുകൾ മാത്രം കാണുക... എല്ലാവർക്കും വിജയാശംസകൾ...
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല... ജീവിച്ചിരിക്കുമ്പോൾ നമുക്കുള്ളിലെ കഴിവുകളെ മരിക്കാൻ അനുവദിക്കുന്നതാണ്... നിങ്ങൾക്കും ഈ പരീക്ഷ ഈ സിയായി വിജയിക്കാൻ പറ്റും.. അതിന് വാശിയു കഠിനാധ്വാനവും നൽകണം എന്ന് മാത്രം.. എല്ലാവർക്കും വിജയാശംസകൾ...